മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയില്‍
text_fieldsപാറശ്ശാല: ബൈക്കില്‍ കറങ്ങി മാല പൊട്ടിക്കുന്ന സംഘത്തെ പാറശ്ശാല പൊലീസ് പിടികൂടി. മാരായമുട്ടം മണലൂര്‍ നെല്ലിക്കാല സിന്ധു ഭവനില്‍ അമല്‍രാജ് (23), അവണാകുഴി തട്ടാം വിളാകംവീട്ടില് ശക്തി എന്ന ഭവാനി (22), ബാലരാമപുരം മുടവൂര്‍പാറ ചാനല്‍ പുറമ്പോക്കില്‍ പ്രശാന്ത് (18) എന്നിവരാണ് പിടിയിലായത്.
പാറശ്ശാലയില്‍ റേഷന്‍ കടയില്‍നിന്ന് സാധനം വാങ്ങി മടങ്ങുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച് കടന്ന കേസിലാണ് അറസ്റ്റ്. വിളപ്പില്‍ശാല കാട്ടാക്കട സ്റ്റേഷന് പരിധികളിലും തമിഴ്നാട്ടിലുമായി നിരവധി മോഷണ കേസുകളില്‍ പ്രതികളാണെന്ന് പാറശ്ശാല സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ആസാദ് അബ്ദുൽ കലാം പറഞ്ഞു. സബ് ഇൻസ്പെക്ടര്‍മാരായ രാജേഷ് ആര്, അജീന്ദ്രന്‍, എസ്.സി.പി.ഒ അജിത്കുമാര്‍, വിജയകുമാര്‍, സി.പി.ഒമാരായ സാജന്, രജീഷ്, അനുരാഗ് എന്നിവര്‍ അടങ്ങുന്ന സംഗമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

