വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ
text_fieldsമങ്കാട്ടുമൂലയിൽ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
ആറ്റിങ്ങൽ: വിദ്യാർഥിയെ വെട്ടികൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി. ഊരുപോയ്ക മങ്കാട്ടുമൂല രതീഷ് ഭവനിൽ സോബക്ക് (20), പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരാണ് പിടിയിലായത്. തോന്നയ്ക്കൽ സായിഗ്രാം കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥി വിഘ്നേഷിനേ കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
പ്രതിയെ സംഭവസ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. ആക്രമിക്കാൻ ഉപയോഗിച്ച വെട്ടുകത്തി സമീപത്തെ പുരയിടത്തിൽനിന്ന് കണ്ടെടുത്തു. രണ്ട് വെട്ടുകത്തികൾ പ്രതികൾ ഉപയോഗിച്ചിരുന്നു. ഇവ ആക്രമണത്തിന് ശേഷം പുരയിടത്തിൽ പുല്ലിന് അടിയിൽ ഒളിച്ചുവെക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ കോളജിന് പുറത്ത് ബസ്റ്റോപ്പിലായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ പ്രദേശവാസികളായ സംഘം വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതി കൂടി പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്.പി പ്രശാന്തൻകാണി നൽകിയ നിർദേശത്തെ തുടർന്ന് ആറ്റിങ്ങൽ സി.ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

