മധ്യവയസ്കനെ ആക്രമിച്ച പ്രതികൾ പിടിയിൽ
text_fieldsമുരുകൻ, ഷിഹാബുദീൻ
ചാത്തന്നൂർ: പരസ്യമായി സംഘം ചേർന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ മധ്യവയസ്കനെ ആക്രമിച്ച പ്രതികളെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ പ്ലാക്കാട് മുണ്ടപ്പുഴ തെക്കതിൽ ഷിഹാബുദ്ദീൻ (51), ആദിച്ചനല്ലൂർ പ്ലാക്കാട് സുബിത ഭവനിൽ മുരുകൻ(56) എന്നിവരാണ് പൊലീസ് പിടിയിലായത്. താഴം വടക്ക് മാവിലഴികം വീട്ടിൽ താഹക്കാണ് മർദനമേറ്റത്. കഴിഞ്ഞ 30ന് ആയിരുന്നു ആക്രമണം. ചാത്തന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂർ ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ വി. രേഖ, സുരേഷ് കുമാർ, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ദിനേശ് കുമാർ, സി.പി.ഒ അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

