അവിഹിത ബന്ധം സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി പുഴയിലൊഴുക്കി
text_fieldsസിലിഗുരി: അവിഹിത ബന്ധം സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കൊന്ന് രണ്ട് കഷ്ണങ്ങളാക്കി പുഴയിലൊഴുക്കി. പശ്ചിമബംഗാൾ ഡാർജിലിങ് ജില്ലയിലെ സിലിഗുരിയിലാണ് സംഭവം. രേണുക ഖാത്തൂൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രേണുകയെ കാണാനില്ലെന്ന് കാണിച്ച് ഡിസംബര്‍ അവസാനവാരം ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.
കാണാതായി പത്ത് ദിവസത്തിന് ശേഷമാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സിലിഗുരി പൊലീസ് ചോദ്യം ചെയ്തപ്പോൾ ഭർത്താവ് മുഹമ്മദ് അൻസാറുൽ ഭാര്യയെ കൊന്ന് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി മഹാനന്ദ നദിയിൽ തള്ളിയതായി സമ്മതിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്താനായിട്ടില്ല. ഇതിനായി തിരച്ചിൽ തുടരുകയാണ്.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 24ന് അൻസാറുൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം രണ്ടായി മുറിക്കുകയായിരുന്നു. ശരീരഭാഗങ്ങൾ കണ്ടെത്താന്‍ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

