Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരിമാരെ ആക്രമിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി; ജാമ്യം

text_fields
bookmark_border
Man arrested for impersonating IAS officer Tina Dabi on WhatsApp, seeking Amazon gift cards
cancel
Listen to this Article

പരപ്പനങ്ങാടി: ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച സഹോദരിമാരെ നടുറോഡിൽ ആക്രമിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. ഇയാൾക്ക് പരപ്പനങ്ങാടി കോടതി ജാമ്യം നൽകി. തിരൂരങ്ങാടി സ്വദേശിയും മുസ്ലിംലീഗ് പ്രവർത്തകനുമായ സി.എച്ച്. ഇബ്രാഹിം ഷബീറാണ് കീഴടങ്ങിയത്.

കഴിഞ്ഞ ഏപ്രിൽ 16ന് പാണമ്പ്രയിലാണ് ഇയാൾ പരപ്പനങ്ങാടിയിലെ സഹോദരിമാരെ ആക്രമിച്ചത്. പ്രതിക്ക് പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം നൽകിയത് വിവാദമായിരുന്നു.

ഇയാൾ ഹൈകോടതിയെ സമീപിച്ച് ഇടക്കാല മുൻകൂർ ജാമ്യം നേടിയിരുന്നു. ജാമ്യം ലഭിച്ച് മൂന്നു മാസം പിന്നിട്ടതോടെയാണ് പരപ്പനങ്ങാടി കോടതിയിൽ കീഴടങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suspect in sister assault case surrenders in court
Next Story