ലഹരി കേസുകളിലെ പ്രതിയെ ജയിലിലടച്ചു
text_fieldsവിപിൻദാസ്
കടയ്ക്കൽ: ചിതറയിൽ എൻ.ഡി.പി.എസ് നിയമപ്രകാരം നിരവധി കഞ്ചാവ്, ലഹരി കേസുകളിൽ പ്രതിയായ യുവാവിനെ ഒരു വർഷത്തേക്ക് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. ചിതറ പേപ്പാറ വയലിറക്കത്ത് വീട്ടിൽ അച്ചു എന്ന വിപിൻദാസിനെയാണ് (27) വിചാരണ കൂടാതെ ജയിലലടച്ചത്. വിപിൻദാസ് ജില്ലയുടെ കിഴക്കൻ മേഖലകളിൽ സ്കൂൾ, കോളജ് കുട്ടികൾക്ക് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്.
ചിതറ എസ്.എച്ച്.ഒ അജുകുമാറിന്റെയും ഡിവൈ.എസ്.പി മുകേഷിന്റെയും കൊല്ലം ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെയും നർക്കോട്ടിക് ഡിവൈ.എസ്.പി ജിജുവിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹോം സെക്രട്ടറിയാണ് വിപിൻദാസിനെ തുറങ്കിലടക്കാൻ ഉത്തരവിട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ ചിതറ എസ്.എച്ച്.ഒ അജുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കഴിഞ്ഞദിവസം രാത്രിയോടെ ചിതറ ഭാഗത്തുനിന്ന് വിപിൻദാസിനെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

