Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടമ്മയെ വെട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
വിജയകുമാർ
ആറ്റിങ്ങൽ: വീട്ടമ്മയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ മാമം ശീവേലികോണം സാന്ദ്ര ഭവനിൽ വിജയകുമാർ (58) ആണ് പിടിയിലായത്. മാമം ശീവേലികോണം എം.പി ഭവനിൽ പ്രതിഭാകുമാരിയെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. 12ന് ഉച്ചക്ക് 12നാണ് സംഭവം.
വിജയകുമാറും പ്രതിഭകുമാരിയുടെ ഭർത്താവ് മോഹനനും തമ്മിൽ തർക്കമുണ്ടായി. ഇത് അടിപിടിയിൽ കലാശിച്ചു. വിജയകുമാർ മോഹനനെ വെട്ടാൻ ഓങ്ങിയപ്പോൾ പ്രതിഭകുമാരി കൈ കൊണ്ട് തടയാൻ ശ്രമിക്കുകയും കൈയിൽ വെട്ടേൽക്കുകയുമായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Next Story

