Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
cancel
camera_alt

ജോ​സ് ആ​ന്‍റ​ണി

കോട്ടയം: കത്തി ഉപയോഗിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ആതിരമ്പുഴ ആനമല ഭാഗം ചാളനിയിൽ വീട്ടിൽ ജോസ് ആന്‍റണി (56)യാണ് അറസ്റ്റിലായത്. പ്രതിയും പരാതിക്കാരന്‍റെ സുഹൃത്തായ സിബി ആന്‍റണിയും തമ്മിൽ വഴക്കുണ്ടായപ്പോൾ പ്രതിയെ പരാതിക്കാരൻ പറഞ്ഞുവിട്ടതിലുള്ള വിരോധമായിരുന്നു ആക്രമണത്തിന് കാരണമായത്.

ഒക്ടോബർ 26ന് രാത്രി എട്ടുമണിയോടെ കാണക്കാരി വില്ലേജിലെ പുല്ലാനിക്കവലയിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പരാതിക്കാരനെ പൂഞ്ചായിൽ റോഡിൽവെച്ച് പ്രതി തടഞ്ഞുനിർത്തി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറിലും വാരിയെല്ലിന്‍റെ ഭാഗത്തും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കുത്തിപ്പരിക്കേൽപിക്കുകയുമായിരുന്നു.

സംഭവത്തിൽ ഏറ്റുമാനൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ സി.ഐ കെ.കെ. പ്രശോഭ്, എസ്.െഎ വി.എൽ. ബിനു, എസ്.ഐ ബിജി എബ്രഹാം, സി.പി.ഒ ജോബി, അജിത്, എച്ച്.ജി. ജിൻസ് ചാക്കോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suspect Arrested in Attempted Stabbing Case
Next Story