കാപ്പനിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
text_fieldsഅഹദ്
ഫൈസൽ
കാഞ്ഞിരപ്പള്ളി: കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നാടുകടത്തപ്പെട്ട പ്രതിനിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് ഒരായത്തിൽ വീട്ടിൽ അഹദ് ഫൈസലിനെയാണ് (20) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളിയും നിരവധി കേസുകളിൽ പ്രതിയുമായ അഹദ് ഫൈസലിനെ നാടുകടത്തിയിരുന്നു. എന്നാൽ, ഇയാൾ നിയമംലംഘിച്ച് ഒരു അനുമതിയും കൂടാതെ നാട്ടിൽ വന്നതായി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കാഞ്ഞിരപ്പള്ളി എസ്.ഐ അരുൺ തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

