ബന്ധുവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsപി.സി. ഷനൂപ്
വളപട്ടണം: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ബന്ധുവായ പ്രതി പൊലീസ് പിടിയിൽ. കല്യാശ്ശേരി മാങ്ങാട് തെരുവ് ചേരൻ ഹൗസിലെ പി.സി. ഷനൂപിനെയാണ് (42) ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിലുള്ള വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റിലാണ് പാപ്പിനിശ്ശേരി അരോളി ആലക്കാടൻ ഹൗസിലെ സൂര്യ സുരേഷിന്റെ വീട്ടിൽനിന്ന് രണ്ടുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന, രണ്ടേകാൽ പവനോളം തൂക്കം വരുന്ന ചെയിൻ, ബ്രേസ്ലെറ്റ്, ലോക്കറ്റ് തുടങ്ങിയ സ്വർണാഭരണങ്ങൾ മോഷണം പോയത്. പരാതിക്കാരിയുടെ മൂത്ത സഹോദരിയുടെ ആദ്യ ഭർത്താവാണ് പിടിയിലായ പ്രതി.
മോഷ്ടിച്ച സ്വർണത്തിൽ അരപവൻ പ്രതി വിറ്റഴിച്ചതായും ശേഷിച്ച ഭാഗം ആദ്യം ബാങ്കിൽ പണയം വെച്ചെങ്കിലും പിന്നീട് സ്വർണത്തിന് വില വർധിച്ചതോടെ പണയ സ്വർണം ബേങ്കിൽ നിന്നെടുത്ത് വിൽപന നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ ഭാസ്കരൻ നായർ, അജയൻ, എ.എ.എസ്.ഐമാരായ സജേഷ്, പ്രദീപൻ, എസ്.സി.പി.ഒ പ്രജിത് എന്നിവരും സംഘത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

