കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടെ പ്രതി പിടിയിൽ
text_fieldsശിഹാബുദ്ദീൻ
കുറ്റ്യാടി: ബംഗളൂരുവിൽനിന്ന് കാറിൽ എം.ഡി.എം.എ ഒളിച്ചു കടത്തുന്നതിനിടെ പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് വെള്ളിമാടുകുന്ന് ഫ്ലാറ്റിൽ താമസിക്കുന്ന മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം അണ്ടിയൂർകുന്ന് കരിയപറമ്പത്ത് ഷൈജൽ എന്ന ശിഹാബുദ്ദീനെയാണ് (48) വ്യാഴാഴ്ച വെളുപ്പിന് 267 ഗ്രാം എം.ഡി.എം.എയുമായി കുറ്റ്യാടി പൊലീസും റൂറൽ എസ്.പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്ന് പിടികൂടിയത്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡിൽ വിട്ടു.
കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. 2023ൽ 250 ഗ്രാം എം.ഡി.എം.എയുമായി ചേവായൂർ പൊലീസിന്‍റെ പിടിയിലാവുകയും ആറ് മാസം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. കുറ്റ്യാടി എസ്.ഐമാരായ പി. ഷമീർ, എസ്.ഐ ഗൗതം ഹരി, എ.എസ്.ഐ രാജേഷ്, കുനിയിൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, മനോജ് രാമത്ത്, എ.എസ്.ഐമാരായ ജയരാജൻ, വി.വി. ഷാജി, വി.സി. ബിനീഷ്, സദാനന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

