വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നയാളെ മൂന്നാംനാൾ പിടികൂടി
text_fieldsനെടുങ്കണ്ടം: തൂക്കുപാലം -പാമ്പുമുക്ക് റോഡരികിൽ പോത്തിനെ തീറ്റിയിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നയാളെ മൂന്നാംനാൾ നെടുങ്കണ്ടം പൊലീസ് പിടികൂടി.കൊല്ലം കൈതക്കെട്ട് സജീവ് മൻസിലിൽ സജീവിനെയാണ്(49) ബാലൻപിള്ള സിറ്റിയിലെ വാടകവീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
സ്കൂട്ടറിൽ എത്തിയ യുവാവ് പോത്തിനെ കൊടുക്കുമോ എന്ന് ചോദിച്ച് അടുത്തുവന്ന് കഴുത്തിൽ കത്തിവെച്ച് മാലപൊട്ടിച്ച് കടക്കുകയായിരുന്നു.കൊല്ലം ജില്ലയിൽ സ്ഥിരതാമസക്കാരനായ ഇയാൾ രാമക്കൽമേട് ബാലൻപിള്ളസിറ്റി കൃഷ്ണപുരത്ത് ഒറ്റക്ക് വാടകക്ക് താമസിച്ച് മേസ്തിരിപ്പണി ചെയ്തുവരികയാണ്.
കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് പ്രതിയെ പിടികൂടിയത്.കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം പൊലീസ് ഇൻസ്പെക്ടർ ബി.എസ്. ബിനു, എസ്.ഐമാരായ സജിമോൻ ജോസഫ്, ബിനോയ് എബ്രഹാം, പി.കെ. സജീവ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

