Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്വ​കാ​ര്യ ബസ് ഡ്രൈവറെ...

സ്വ​കാ​ര്യ ബസ് ഡ്രൈവറെ ആക്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
sreedev
cancel
camera_alt

ശ്രീ​ദേ​വ്​

ചി​ങ്ങ​വ​നം: സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കു​ഴി​മ​റ്റം നെ​ല്ലി​ക്ക​ൽ വീ​ട്ടി​ൽ ശ്രീ​ദേ​വി​നെ (പ്ര​ണ​വ് - 24) യാ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ഴി​പ്പാ​റ പ്രൈ​വ​റ്റ് ബ​സി​ലെ ഡ്രൈ​വ​റാ​യ ബി​ബി​നെ​യാ​ണ്​ ഇ​യാ​ളും ബ​ന്ധു​വും ചേ​ർ​ന്ന്​ ആ​ക്ര​മി​ച്ച​ത്. ശ്രീ​ദേ​വി​ന്‍റെ അ​ച്ഛ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സി​ലെ ഡ്രൈ​വ​റെ ബി​ബി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് മു​മ്പ്​ മ​ർ​ദി​ച്ചി​രു​ന്നു. ഇ​തി​ലെ വൈ​രാ​ഗ്യം നി​ല​നി​ൽ​ക്കു​ക​യും തു​ട​ർ​ന്ന്​ ശ്രീ​ദേ​വും ബ​ന്ധു​വും ചേ​ർ​ന്ന്​ രേ​വ​തി​പ്പ​ടി ഭാ​ഗ​ത്ത്​ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ​ത്തി ബി​ബി​ന്‍ ഓ​ടി​ച്ചി​രു​ന്ന ബ​സി​ൽ ഇ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് ബ​സി​ന് കേ​ടു​പാ​ട്​ പ​റ്റി ട്രി​പ് മു​ട​ങ്ങി. ബ​സ് സ​ദ​നം എ​ൻ.​എ​സ്.​എ​സ് സ്കൂ​ളി​നു​സ​മീ​പം നി​ർ​ത്തി​യി​ട്ട സ​മ​യ​ത്താ​ണ് ശ്രീ​ദേ​വും ബ​ന്ധു​വും സ്കൂ​ട്ട​റി​ൽ എ​ത്തി ബി​ബി​നെ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ശേ​ഷം പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി. ശ്രീ​ദേ​വി​നെ മ​ണി​പ്പു​ഴ​യി​ൽ​നി​ന്നാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ ജി​ജു ടി.​ആ​ർ, എ​സ്.​ഐ അ​നീ​ഷ് കു​മാ​ർ.​എം, ജ​സ്റ്റി​ന്‍ ജോ​യ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus Driverassaulting case
News Summary - Suspect arrested for assaulting bus driver
Next Story