Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസുരേഷ്​ഗോപിയുടെ സഹോദരൻ...

സുരേഷ്​ഗോപിയുടെ സഹോദരൻ അറസ്റ്റിൽ; നടപടി കോയമ്പത്തൂർ ക്രൈംബ്രാഞ്ചിന്റേത്

text_fields
bookmark_border
സുരേഷ്​ഗോപിയുടെ സഹോദരൻ അറസ്റ്റിൽ; നടപടി കോയമ്പത്തൂർ ക്രൈംബ്രാഞ്ചിന്റേത്
cancel
camera_alt

സുനിൽ ഗോപി

​കോയമ്പത്തൂർ: ഭൂമി ഇടപാട്​ കേസുമായി ബന്ധപ്പെട്ട്​ നടനും ബി.ജെ.പി എം.പിയുമായ സുരേഷ്​ഗോപിയുടെ സഹോദരൻ സുനിൽഗോപിയെ കോയമ്പത്തൂർ ക്രൈംബ്രാഞ്ച്​ പൊലീസ്​ അറസ്റ്റ്​ ചെയ്തു. കോയമ്പത്തൂർ ജി.എൻ മിൽസ്​ തിരുവള്ളുവർ വീഥി ഗുരുവായൂരപ്പൻ വിലാസത്തിലെ ഗിരിനാഥനാണ്​ പരാതിക്കാരൻ.

കോയമ്പത്തൂർ വാളയാറിനടുത്ത മാവുത്തംപതി വില്ലേജിൽപ്പെട്ട നവക്കരയിലെ മയിൽസാമിയുടെ ഉടമസ്ഥതയിലുള്ള​ ഭൂമി സുനിൽഗോപി വാങ്ങിയിരുന്നു. എന്നാൽ പ്രസ്തുത ഭൂമിയുമായി ബന്ധപ്പെട്ട്​ കോടതിയിൽ സിവിൽ കേസ്​ നിലവിലുണ്ട്​. ഈ നിലയിൽ ഭൂമി ഇടപാടിന്‍റെ രജിസ്​ട്രേഷൻ കോടതി അസാധുവാക്കി.

എന്നാലിത്​ മറച്ചുവെച്ചുകൊണ്ട്​ നിയമപരമായി ബാധ്യതയുള്ള ഭൂമി സുനിൽഗോപി മറിച്ചുവിൽക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഗിരിധരനിൽനിന്ന്​ 97 ലക്ഷം രൂപ അഡ്വാൻസും വാങ്ങി. തുടർന്നാണ്​ വിശ്വാസ വഞ്ചന നടത്തിയതിന്‍റെ പേരിൽ സുനിലിനെതിരെ ഗിരിധരൻ പൊലീസിൽ പരാതി നൽകിയത്​.

അറസ്റ്റു ചെയ്ത സുനിൽഗോപിയെ കോടതിയിൽ ഹാജരാക്കി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാന്റ് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrest
News Summary - Suresh Gopi's brother arrested
Next Story