സൂറത്കൽ കൊലപാതകം: ഒരാൾ അറസ്റ്റിൽ
text_fieldsമംഗളൂരു: സൂറത്കലിൽ തുണിക്കടക്ക് മുമ്പിൽ നിൽക്കുകയായിരുന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മംഗളൂരു സ്വദേശി അജിത്ത് ഡിസോസയാണ് പിടിയിലായത്. കൊലപാതക സംഘമെത്തിയ കാർ ഓടിച്ചിരുന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.
ദക്ഷിണ കന്നഡയില്‍ സൂറത്ത്കലിൽ ഒരു തുണിക്കടക്ക് പുറത്തു നിൽക്കുകയായിരുന്ന മംഗൽപേട്ട് സ്വദേശി ഫാസിലിനെ (29) മുഖംമൂടി ധരിച്ച് കാറിലെത്തിയ നാലംഗ സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിന്‍റെ (എം.ആർ.പി.എൽ) ടാങ്കർലോറികളുടെ ശുചീകരണവുമായി ബന്ധപ്പെട്ട ദിവസവേതനക്കാരനായിരുന്നു ഫാസിൽ. കടക്ക് പുറത്ത് നാട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഫാസിലിനെ പിറകിലൂടെ എത്തിയ സംഘം ക്രൂരമായി മർദിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് 21 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്ത് ദിവസത്തിനുള്ളിൽ മൂന്ന് കൊലപാതകങ്ങളാണ് ദക്ഷിണ കന്നട ജില്ലയിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

