Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബംഗളൂരുവിൽ...

ബംഗളൂരുവിൽ ക്രൂരമർദനത്തിനിരയായ മലയാളി യുവതിയുടെ മരണം; കൊല്ലപ്പെട്ടത് കാരണവർ വധക്കേസ് പ്രതിയുടെ ജയിൽ ‘വി.ഐ.പി വാസം’ തുറന്നുകാട്ടിയ സുനിത

text_fields
bookmark_border
ബംഗളൂരുവിൽ ക്രൂരമർദനത്തിനിരയായ മലയാളി യുവതിയുടെ മരണം; കൊല്ലപ്പെട്ടത് കാരണവർ വധക്കേസ് പ്രതിയുടെ ജയിൽ ‘വി.ഐ.പി വാസം’ തുറന്നുകാട്ടിയ സുനിത
cancel

തൃശൂർ: ബംഗളൂരുവിൽ തൊഴിലുടമയുടെ ക്രൂരമർദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ട വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി സുനിത കേരളം ഞെട്ടിയ ജയിൽ വെളിപ്പെടുത്തലിലൂടെ വാർത്തകളിൽ നിറഞ്ഞ വ്യക്തി. കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിലിൽ ലഭിച്ച വി.ഐ.പി പരിഗണനയും ഉന്നതബന്ധങ്ങളുമായിരുന്നു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സുനിത തുറന്നുകാട്ടിയത്.

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന കാലത്താണ് ഇവർ ഷെറിനൊപ്പമുണ്ടായിരുന്നത്. ജയിലിൽ മറ്റു തടവുകാർക്കുള്ളതിനേക്കാൾ വലിയ സൗകര്യങ്ങളാണ് ഷെറിന് ലഭിച്ചിരുന്നതെന്നും മേക്കപ്പ് സാധനങ്ങളും മൊബൈൽ ഫോണും ഇവർ ഉപയോഗിച്ചിരുന്നതായും സുനിത വെളിപ്പെടുത്തിയിരുന്നു. മുൻ ജയിൽ ഡി.ഐ.ജി പ്രദീപുമായും മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറുമായും ഷെറിന് ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ സ്വാധീനത്തിലാണ് തുടർച്ചയായി പരോൾ ലഭിച്ചതെന്നും ഇവർ ആരോപിച്ചിരുന്നു.

ജയിലിലെ സുഖവാസത്തിനെതിരെ 2015ൽ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ ഷെറിനെ സംരക്ഷിക്കുകയാണുണ്ടായത്. ഇതിന്റെ പേരിൽ താൻ കടുത്ത ഭീഷണി നേരിട്ടതായും സുനിത വ്യക്തമാക്കിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് ഒരു വിദേശ തടവുകാരിയെ ഷെറിൻ ആക്രമിച്ചിരുന്നെങ്കിലും ജയിൽ ഉദ്യോഗസ്ഥർ അനുകൂലമായാണ് റിപ്പോർട്ട് നൽകിയതെന്ന വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയച്ച തീരുമാനത്തിനെതിരായ സുനിതയുടെ വെളിപ്പെടുത്തലുകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കും കാരണമായി.

നാ​ട്ടി​ൽ 140ഓ​ളം തെ​രു​വു​നാ​യ്‌​ക്ക​ളെ സ്വ​ന്ത​മാ​യി സം​ര​ക്ഷി​ച്ചി​രു​ന്ന സു​നി​ത, സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ന​ൽ​കി​യാ​ണ് ഇ​വ​യെ വ​ള​ർ​ത്തി​യി​രു​ന്ന​ത്. അ​വ​ധി​ക്കാ​ല​മാ​യ​തോ​ടെ നാ​യ്‌​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ പ്ര​യാ​സ​മാ​യി. ഇ​തി​നി​ടെ​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ഷെ​ൽ​ട്ട​ർ ഹോ​മി​ന്റെ പ​ര​സ്യം ക​ണ്ട​ത്. ഏ​പ്രി​ൽ 17നാ​ണ് ഭ​ർ​ത്താ​വ് ഷി​ന്റോ​ക്കും മ​റ്റ് ര​ണ്ട് സ്ത്രീ​ക​ൾ​ക്കു​മൊ​പ്പം ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ച​ത്.

മേ​യ് മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ദീ​പ​ക് സു​നി​ത​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും എ​തി​ർ​ത്ത സു​നി​ത നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ദീ​പ​ക് സു​നി​ത​യെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ത​ല ഭി​ത്തി​യി​ലും അ​ല​മാ​ര​യി​ലും ഇ​ടി​പ്പി​ച്ച പ്ര​തി, നി​ല​ത്തു​വീ​ണ ഇ​വ​രു​ടെ നെ​ഞ്ചി​ൽ ആ​ഞ്ഞു​ച​വി​ട്ടി. ത​ട​യാ​ൻ ശ്ര​മി​ച്ച മ​റ്റ് സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ത​യെ വെ​ന്റി​ലേ​റ്റ​ർ ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​ക്കേ​റ്റ ക​ന​ത്ത അ​ടി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണം. സു​നി​ത​യെ താ​ൻ മ​ർ​ദി​ച്ച​താ​യി ദീ​പ​ക് സ​മ്മ​തി​ക്കു​ന്ന ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. നി​ല​വി​ൽ തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsprisonMurder CaseKerala News
News Summary - Sunitha exposes the 'VIP residence' of the Karanar murder case accused in the prison
Next Story