സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന പ്രചാരണം; കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിനിടയിൽ പുതിയ വഴിത്തിരിവ്
text_fieldsതിരുവനന്തപുരം: വർഷങ്ങളായി കേരള പൊലീസിനെ വട്ടം കറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വിദേശത്ത് കഴിയുന്നുവെന്ന അഭ്യൂഹങ്ങളിൽ ഔദ്യോഗിക പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്. വിദേശരാജ്യത്ത് വ്യാജ വിലാസത്തിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരങ്ങളുടെ നിജസ്ഥിതി തേടാൻ ഇന്റർപോളിന്റെ സഹായം തേടാൻ അന്വേഷണ സംഘം തീരുമാനിച്ചു.
ബ്രൂണെയിൽ 'ജോൺ മേനോൻ' എന്ന പേരിൽ കുറുപ്പ് ഒളിവിൽ കഴിയുന്നുണ്ടെന്ന തരത്തിലുള്ള വിവരങ്ങളും ചിത്രങ്ങളും പല മാധ‍്യമങ്ങളും പുറത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. ഇന്റർപോൾ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച് ഐ.ജി മുഖേനയാകും അന്താരാഷ്ട്ര അന്വേഷണ ഏജൻസിക്ക് ഔദ്യോഗികമായി കത്ത് നൽകുകയെന്ന് ക്രൈംബ്രാഞ്ച് മേധാവി വ്യക്തമാക്കി.
ശക്തമായ തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിക്കാനുള്ള അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകളും പ്രചാരണങ്ങളും പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ പ്രചാരണങ്ങളുടെ വിശ്വാസ്യതയും യാഥാർത്ഥ്യവും എത്രത്തോളമുണ്ടെന്ന് കണ്ടെത്താനാണ് പൊലീസ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

