Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയുടെ ആത്മഹത്യ: ഭർതൃമാതാപിതാക്കളെ ചുട്ടുകൊന്നു

text_fields
bookmark_border
Crime
cancel

ലഖ്നോ: യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ വീട്ടുക്കാർ ഭര്‍തൃവീടിന് തീയിട്ടു. തീപ്പിടിത്തത്തില്‍ ഭര്‍തൃമാതാപിതാക്കള്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ ഭർത്താവുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.യുവതിയുടെ ഭർത്താവ് രാജേന്ദ്രൻ, മകൾ ശിവാനി, ഇളയ സഹോദരന്‍റെ ഭാര്യ ലൗലി കേസർവാണി എന്നിവർക്കാണ് പരിക്കേറ്റത്.

അൻഷിക കേശർവാണിയെയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനമാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മരണവിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ഭര്‍ത്താവിന്‍റെ വീടിന് തീയിടുകയായിരുന്നു. തീപടര്‍ന്ന് പിടിച്ചതോടെ പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അന്‍ഷികയുടെ ഭര്‍തൃമാതാപിതാക്കളായ രാജേന്ദ്ര കേസര്‍വാണി, ശോഭ ദേവി എന്നിവരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അന്‍ഷികയുടെ വിവാഹം കഴിഞ്ഞത്. ഇതിനുപിന്നാലെ സ്ത്രീധനത്തിന്‍റെ പേരില്‍ അൻഷിക ഉപദ്രവം നേരിടേണ്ടി വന്നെന്ന് വീട്ടുക്കാർ പരാതി നൽകിയിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമായതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ പ്രയാഗ് രാജ് സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്.

(നിങ്ങൾക്ക് പിന്തുണ ആവശ്യമുണ്ടെങ്കിൽ അല്ലെങ്കിൽ ആരെയെങ്കിലും അറിയാമെങ്കിൽ, ദയവായി നിങ്ങളുടെ അടുത്തുള്ള മാനസികാരോഗ്യ വിദഗ്ധനെ ബന്ധപ്പെടുക.)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suicide of a young woman; The family set fire to the husband's house
Next Story