Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ അഭ്യാസം; ഒരാൾ പിടിയിൽ
text_fieldsbookmark_border
representational image
കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരിക്കെ കാറിനു മുകളിൽ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. പുതുക്കൈയിലെ ഗൗതം കൃഷ്ണയെ 20യാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 10.45 നാണ് സംഭവം. അമ്പലത്തറ ഭാഗത്ത് നിന്നും മാവുങ്കാൽ ഭാഗത്തേക്ക് വരുകയായിരുന്ന സ്വിഫ്റ്റ് കാറിന് മുകളിൽ ഒരാളെ ഇരുത്തി വാഹനം ഓടിക്കുകയായിരുന്നു. കാറിനുള്ളിലിരുന്നവർ അകത്ത് നിന്നും ഇരുവശത്ത് കൂടി മുകളിലിരുന്ന ആളെ പിടിച്ചിരുന്നു.
കോട്ടപ്പാറയിൽ നിന്നാണ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ഗൗതം കൃഷ്ണ മദ്യലഹരിയിലാണ് കാർ ഓടിച്ചിരുന്നതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
Next Story

