സ്റ്റുഡിയോ ഉടമയുടെ കൊലപാതകം: പ്രതികൾ പിടിയിൽ
text_fieldsഎൽദോസ്, ജോയി, മോളി
കോതമംഗലം: കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം. പ്രതികൾ പിടിയിൽ. ചേലാട് സെവൻ ആർട്സ് സ്റ്റുഡിയോ ഉടമ നിരവത്തു കണ്ടത്തിൽ എൽദോസ് പോളിനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ പെരിയാർവാലി കനാലിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപം സ്കൂട്ടർ മറിഞ്ഞ നിലയിലായിരുന്നു. സംഭവത്തിൽ പിണ്ടിമന പുത്തൻ പുരക്കൽ എൽദോസ് (കൊച്ചാപ്പ -27), ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. എൽദോസ് പോൾ കൊച്ചാപ്പ എന്നു വിളിക്കുന്ന എൽദോസിന് മൂന്നു ലക്ഷം രൂപ കടം നൽകിയിരുന്നു. ഇത് തിരികെ നൽകാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രി പത്തരയോടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മഴുക്കൈ കൊണ്ട് അടിച്ചു വീഴുത്തുകയും ചെയ്തു.
ബോധം നഷ്ടപ്പെട്ട എൽദോസ് പോളിനെ പിതാവും മകനും ചേർന്ന് സ്കൂട്ടറിലിരുത്തി കനാൽ ബണ്ടിൽ ഉപേക്ഷിക്കുകയായിരുന്നു. സ്കൂട്ടർ സമീപത്ത് ഉപേക്ഷിക്കുകയും അപകട മരണമാണ് സംഭവിച്ചതെന്ന് വരുത്തി തീർക്കാനുള്ള ശ്രമവും നടത്തി. മൃതദേഹത്തിെൻറ തലക്ക് പിന്നിലുണ്ടായ ചതവ് സംബന്ധിച്ച സംശയമാണ് പൊലീസിനെ കൊലപാതമാണെന്ന സൂചനയിലേക്ക് നയിച്ചത്. മാതാവ് മോളിയെ കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച മഴുവും, എൽദോസിെൻറ മൊബൈൽ ഫോണും കത്തിച്ച് തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനിന്നതിനാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

