മർദനത്തിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർന്നു; സഹപാഠി അറസ്റ്റിൽ
text_fieldsകട്ടപ്പന: ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചെന്ന് ആരോപിച്ച് സഹപാഠികൾ വിദ്യാർഥിയെ മർദിച്ച് ജനനേന്ദ്രിയം തകർത്തു. സംഭവത്തിൽ ഒരാളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ്പ് സർവീസ് കോഴ്സിന് പഠിക്കുന്ന 19കാരനാണ് മർദനത്തിന് ഇരയായത്.
സ്ഥാപനം നടത്തുന്ന ഹോസ്റ്റലിലാണ് ഇവർ താമസിച്ചത്. ചിലർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്നവരാണെന്ന് 19 കാരൻ അധ്യാപകരെ അറിയിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അതിന്റെ ദൃശ്യങ്ങൾ കൈമാറിയതായും സൂചനയുണ്ട്.
തുടർന്ന് വിദ്യാർഥിയെ ചിലർ അസഭ്യം പറഞ്ഞ് മർദിച്ചെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

