Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥി സംഘർഷം

text_fields
bookmark_border
ragging, Mukkam IHRD
cancel

കോഴിക്കോട്: റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ബിരുദ വിദ്യാർഥികളായ ഷെനിജിൻ, അമൽ, ദിൽഷാദ്, അനിരുദ്ധൻ ആകാശ് എന്നിവർക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.

കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വർഷ ബികോം ബിരുദ വിദ്യാർഥികൾ രണ്ടാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. നിർബന്ധിച്ച് പാട്ടുപാടിപ്പിക്കാനാണ് സീനിയർ വിദ്യാർഥികൾ ശ്രമിച്ചത്.

ഇതുസംബന്ധിച്ച് ഉടലെടുത്ത പ്രശ്നങ്ങളാണ് ഇന്ന് അക്രമത്തിൽ കലാശിച്ചത്.

വടി അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ മുക്കം പി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. മുക്കം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Students clash at IHRD College over ragging
Next Story