Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച വിദ്യാർഥികൾ അറസ്റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച വിദ്യാർഥികൾ അറസ്റ്റിൽ
cancel

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി അശുതോഷ് (18), വലിയ വീട്ടിൽ ജോയൽ (18), പോനിശേരി ഷിനാസ് (19) എന്നിവരെയാണ് മതിലകം സി.ഐ. ടി.കെ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത മൂന്നുപേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു.വിദ്യാർഥിനിയുടെ ചിത്രം പ്രണയം നടിച്ച് കൈക്കലാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പ്രതികളിൽനിന്ന് പത്തോളം ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ലാൽസൺ, എ.എസ്.ഐ ബാബു, സീനിയർ സി.പി.ഒ തോമസ്, ഷാൻ മോൻ, അനികുട്ടൻ, സി.പി.ഒമാരായ ആന്‍റണി, ഷിജു, മനോജ്, ഹോം ഗാർഡ് അൻസാരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nude photoMinor Girl
News Summary - Students arrested for spreading nude photos of minor girls
Next Story