ബസിൽ വിദ്യാർഥിനികൾക്ക് നിരന്തര ശല്യം; യുവാവ് അറസ്റ്റിൽ
text_fieldsഇബ്രാഹീംകുട്ടി
മലപ്പുറം: ബസിൽ സ്കൂൾ വിദ്യാർഥിനികളെ നിരന്തരം ശല്യം ചെയ്യുന്ന യുവാവ് അറസ്റ്റിൽ. ഒതുക്കുങ്ങൽ മറ്റത്തൂർ സ്വദേശി ഇബ്രാഹീംകുട്ടിയെയാണ് (32) മലപ്പുറം വനിത പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം വനിത പൊലീസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പടക്കം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
യുവാവ് സ്ഥിരമായി ബസുകളിൽ കയറി പെൺകുട്ടികളോട് മോശം രീതിയിൽ പെരുമാറുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഇയാളിൽനിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മലപ്പുറം നഗരത്തിലെ ബസ് സ്റ്റോപ്പിൽ നേരിട്ടെത്തിയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

