Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

text_fields
bookmark_border
അയൽവാസി അറസ്റ്റിൽ
വിവാഹാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
cancel
Listen to this Article

ബംഗളൂരു: റെയിൽവേ ട്രാക്കിന് സമീപം ഫാർമസി കോളജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി വിഘ്‌നേഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സ്വതന്ത്ര പാളയയിൽ താമസിക്കുന്ന ഒന്നാം വർഷ ഫാർമസി വിദ്യാർഥിനി യാമിനി പ്രിയ (20) കൊല്ലപ്പെട്ടത്.

കോളജിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യാമിനിയെ സമീപിച്ച പ്രതി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചതായി പൊലീസ് പറഞ്ഞു. വിസമ്മതിച്ചപ്പോൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്തു. വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയിൽ ശ്രീരാംപുര പൊലീസ് കേസെടുത്തു. പ്രതിക്ക് അഭയം നൽകിയതിന് ഒരാളും അറസ്റ്റിലായി. ഇരുചക്ര വാഹനം പിടിച്ചെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The student was murdered by slitting his throat after rejecting a marriage proposal
Next Story