Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാളിൽ വിദ്യാർഥിനിയെ അപമാനിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ധനേഷ്
Listen to this Article
കളമശ്ശേരി: വിനോദയാത്രയുടെ ഭാഗമായി ഇടപ്പള്ളി ലുലു മാളിലെത്തിയ തമിഴ്നാട് സ്വദേശിനിയായ വിദ്യാർഥിനിയെ കയറിപ്പിടിച്ച യുവാവിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കല്ലുമഠത്തിൽ വീട്ടിൽ ധനേഷിനെയാണ് (44) അറസ്റ്റ് ചെയ്തത്. വിനോദയാത്രക്ക് കേരളത്തിൽ പലയിടത്തും സന്ദർശിച്ചശേഷം വെള്ളിയാഴ്ച വൈകീട്ടാണ് ഊട്ടിയിൽ പ്ലസ് ടു പഠിക്കുന്ന വിദ്യാർഥിനിയും സംഘവും ഇടപ്പള്ളി ലുലു മാളിൽ എത്തിയത്.
ഈ സമയം 'കെ.ജി.എഫ്' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടനായ യാഷ് ലുലുവിൽ എത്തിയിരുന്നു. ഈ തിരക്കിനിടെയാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടി ബഹളം വെക്കുകയും തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ് നടത്തുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു.
Next Story

