Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഇ.ടി കോളജിൽ വിദ്യാർഥിക്ക് മർദനം
text_fieldsbookmark_border
നാദാപുരം: എം.ഇ.ടി കോളജിൽ വിദ്യാർഥിക്ക് ക്രൂര മർദനം. ഒന്നാം വർഷ ബി.കോം വിദ്യാർഥി നാദാപുരം പുളിക്കൂൽ സ്വദേശി ഞാറ്റുവത്ത് അബൂബക്കറിന്റെ മകൻ മുഹമ്മദ് സഹലിനാണ് മർദനമേറ്റത്. പതിനഞ്ചോളം വരുന്ന രണ്ടാം വർഷ വിദ്യാർഥികളാണ് സഹലിനെ ക്രൂരമർദനത്തിനിരയാക്കിയത്.
അക്രമത്തിന്റെ ആഘാതത്തിൽ മുൻവശത്തെ പല്ലുകൾ ഇളകിയ നിലയിൽ സഹലിനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. ഇടയ്ക്കിടെ കോളജിൽ നടക്കുന്ന മർദന സംഭവങ്ങളിൽ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് തീർപ്പാക്കുകയാണ് പതിവ്. സമാന രീതിയിലുള്ള സംഭവങ്ങൾ കോളജിൽ ഇതിനുമുമ്പും ഉണ്ടായതായി നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

