Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷ്ടാക്കളെക്കൊണ്ട് പൊറുതിമുട്ടി വഴിയോര കച്ചവടക്കാരും

text_fields
bookmark_border
മോഷ്ടാക്കളെക്കൊണ്ട് പൊറുതിമുട്ടി വഴിയോര കച്ചവടക്കാരും
cancel
camera_alt

പുളിക്കീഴിലെ മത്സ്യ വ്യാപാര സ്ഥാപനത്തിൽനിന്ന് പ്ലാസ്റ്റിക് ബോക്സുകൾ കടത്തുന്ന മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം 

തിരുവല്ല: മോഷ്ടാക്കളെകൊണ്ട് പൊറുതിമുട്ടി വഴിയോരത്തെ മത്സ്യ കച്ചവടക്കാരും. തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് പാലത്തിന്റെ അപ്പ്രോച്ച് റോഡരികിലെ പുഴമീൻ വിൽപന കേന്ദ്രത്തിൽനിന്നും നിരവധി പ്ലാസ്റ്റിക് നിർമിത മീൻപെട്ടികൾ രണ്ടു തവണകളായി മോഷ്ടാക്കൾ കടത്തി.

വേങ്ങൽ സ്വദേശി രതീഷ് ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കടയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് മോഷണം നടന്നത്. ആകെ 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ള മുണ്ടും പാന്‍റ്സും ധരിച്ചെത്തിയ രണ്ട് യുവാക്കൾ ചേർന്ന് റോഡരികിൽ നിർത്തിയിട്ട അജ്ഞാത വാഹനത്തിലേക്ക് മീൻപെട്ടികൾ അതിവേഗത്തിൽ കടത്തുന്നതായ സി.സി.ടി.വി ദൃശ്യങ്ങളാണ് ലഭ്യമായത്.

രാവിലെ മൊബൈൽ ഫോൺ നോക്കുമ്പോഴാണ് മോഷണ ദൃശ്യങ്ങൾ രതീഷിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കടയിലെത്തി നടത്തിയ പരിശോധനയിൽ മുപ്പതോളം പെട്ടികൾ നഷ്ടപ്പെട്ടതായി മനസ്സിലായി. സി.സി.ടി.വി ദൃശ്യം ലഭ്യമല്ലാത്ത കടയുടെ മറ്റൊരു ഭാഗത്ത് നിന്നും രണ്ടാഴ്ചമുമ്പും സമാനമായ തരത്തിൽ 20ലധികം പെട്ടികൾ മോഷ്ടിച്ചിരുന്നു.

ഒരു പെട്ടിക്ക് 500 രൂപയോളം വില വരും എന്ന് രതീഷ് പറഞ്ഞു. സംഭവം സംബന്ധിച്ച് രതീഷ് പുളിക്കീഴ് പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. തിരുവല്ലയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി വഴിയോര കച്ചവട കേന്ദ്രങ്ങളിൽ മോഷണം നടക്കുന്നതായ പരാതികൾ വ്യാപകമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Street vendors also struggle with thieves
Next Story