Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപന്തളത്ത് എസ്.എഫ്.ഐ,...

പന്തളത്ത് എസ്.എഫ്.ഐ, എ.ബി.വി.പി നേതാക്കളുടെ വീടുകൾക്കുനേരെ കല്ലേറ്

text_fields
bookmark_border
പന്തളത്ത് എസ്.എഫ്.ഐ, എ.ബി.വി.പി നേതാക്കളുടെ വീടുകൾക്കുനേരെ കല്ലേറ്
cancel

പ​ന്ത​ളം: പ​ന്ത​ള​ത്ത് എ​സ്.​എ​ഫ്.​ഐ നേ​താ​വി‍െൻറ വീ​ടി​നും പി​ന്നാ​ലെ എ.​ബി.​വി.​പി നേ​താ​വി‍െൻറ വീ​ടി​നും നേ​രെ​ ക​ല്ലേ​റ്. പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ൽ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി‍െൻറ തു​ട​ർ​ച്ച​യാ​ണ്​ സം​ഭ​വ​മെ​ന്നും പ​റ​യു​ന്നു.

എ​സ്.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗ​വും പ​ന്ത​ളം ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ക​ട​യ്ക്കാ​ട് എ.​എം. ഹൗ​സി​ൽ സ​ൽ​മാ​ൻ സ​ക്കീ​റി‍െൻറ​യും എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ലെ എ.​ബി.​വി.​പി യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​ തോ​ന്ന​ല്ലൂ​ർ പ​ട്ട​തോ​ട്ടി​ൽ ഗീ​താ​ഞ്ജ​ലി​യി​ൽ കൃ​ഷ്​​ണ പ്ര​സാ​ദി‍െൻറ വീ​ടു​ക​ൾ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.15ന് ​സ​ൽ​മാ​ൻ സ​ക്കീ​റി​ന്റെ വീ​ടി‍െൻറ മു​ക​ൾ നി​ല​യി​ലെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് ക​ല്ലേ​റ് ന​ട​ത്തി​യ​ത്. പി​ന്നീ​ട് രാ​ത്രി 1.30ഓ​ടെ കൃ​ഷ്ണ​പ്ര​സാ​ദി‍െൻറ വീ​ടി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ൽ പു​തു​താ​യി എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ഇ​രു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി എ​സ്.​എ​ഫ്.​ഐ-​എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. പ​ന്ത​ളം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​രു​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണ് രാ​ത്രി​യോ​ടെ വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. സ​ൽ​മാ​ൻ സ​ക്കീ​റി‍െൻറ വീ​ടി​നു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​ർ.​എ​സ്.​എ​സ് ആ​ണെ​ന്ന് എ​സ്.​എ​ഫ്.​ഐ ഏ​രി​യ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഇ​രു​വ​രു​ടെ​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന്ത​ളം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - stone pelting to sfi, abvp leaders houses, cops probe
Next Story