Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൂന്നു വയസുകാരൻ മരിച്ച...

മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ

text_fields
bookmark_border
arrest
cancel

തിരൂർ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇതര സംസ്​ഥാന തൊഴിലാളി കുടുംബത്തിലെ മൂന്ന്​ വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്​ഛൻ പിടിയിൽ. സംഭവത്തിന്​ ശേഷം തിരൂരിൽ നിന്ന്​ കടന്നുകളഞ്ഞ ഇയാളെ ഒറ്റപ്പാലത്തു നിന്നാണ്​ പിടികൂടിയത്​.

പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മൂന്ന്​ വയസുള്ള മകന്‍ ഷെയ്ഖ് സിറാജിനെ ഗുരുതരാവസ്​ഥയിലാണ്​ ആശുപത്രിയിലെത്തിച്ചത്​. മർദനത്തിൽ പരിക്കേറ്റ കുട്ടിയെ രണ്ടാനച്​ഛൻ അർമാൻ ആശുപത്രിയിലെത്തിച്ച്​ കടന്നുകളയുകയായിരുന്നു. ഫോൺ ലൊക്കേഷൻ പരിശോധിച്ച്​ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടികൂടിയത്.

കുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attrocity against childMurder Case
News Summary - Stepfather arrested in connection with the death of a three year old boy
Next Story