Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കിൽ എത്തി മാല കവർന്ന കേസ്: യുവാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
നിസാർ, ഷിയാസ്
എടപ്പാൾ: ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസിൽ യുവാക്കൾ അറസ്റ്റിലായി. മഞ്ചേരി കാരകുന്ന് സ്വദേശി കടവൽ നിസാർ (31), പയ്യനാട് സ്വദേശി വെള്ളാട്ടിൽ ഷിയാസ് (35) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
മേയ് 21ന് എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗോൾഡൻ മോട്ടോഴ്സിന് സമീപമുള്ള ഇടവഴിയിൽ വെച്ചാണ് പ്രതികൾ ബൈക്കിൽ വന്ന് ഉദിനിക്കര വിളക്കത്ര വളപ്പിൽ നളിനിയുടെ രണ്ട് പവൻ മാല അപഹരിച്ചത്.
പ്രതികൾക്കെതിരെ മലമ്പുഴ, മണ്ണാർക്കാട്, ഒല്ലൂർ, പുതുക്കാട്, വൈക്കം പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഒല്ലൂർ പൊലീസ് പിടികൂടിയ പ്രതികളെ കഴിഞ്ഞ ദിവസം ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
Next Story

