യുവാവിന് കുത്തേറ്റ സംഭവം: ഒരാള് അറസ്റ്റില്
text_fieldsഹുസൈൻ
കാടാമ്പുഴ: ഇരുസംഘങ്ങൾ തമ്മിലെ തർക്കത്തിൽ ഇടപെട്ട യുവാവിനെ കുത്തിക്കൊലപ്പെടുത്താന് ശ്രമിച്ച കേസില് യുവാവ് അറസ്റ്റില്. പാങ്ങ് പടിഞ്ഞാറ്റുമുറി കല്ലങ്ങാട്ടുകുഴി ഹുസൈനെയാണ് (34) കാടാമ്പുഴ സബ് ഇന്സ്പെക്ടര് എന്. സുജിത് അറസ്റ്റ് ചെയ്തത്. കത്തികൊണ്ട് മുറിവേറ്റ വാറുപറമ്പില് അബ്ദുൽ കരീം (34) പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
ചൊവ്വാഴ്ച രാവിലെ പത്തിന് പാങ്ങിലാണ് സംഭവം. പ്രതി ഹുസൈനും നാട്ടുകാരനായ റഷീദും തമ്മിൽ ബിസിനസ് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇത് കൈയാങ്കളിയിലേക്ക് എത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട കരീം ഇവരെ പിടിച്ചുമാറ്റുന്നതിനിടെ കത്തി കൊണ്ട് കരീമിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വധശ്രമത്തിന് കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

