Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവേലാഘോഷത്തിനിടെ...

വേലാഘോഷത്തിനിടെ കുത്തേറ്റ സംഭവം: 17 പേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

വ​ളാ​ഞ്ചേ​രി: വേ​ലാ​ഘോ​ഷ​ത്തി​നി​ടെ ദേ​ശ​വ​ര​വു​കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നിടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ 17 പേ​രെ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ണ്ട​ല്ലൂ​ർ ശ്രീ ​പ​റ​മ്പ​ത്ത്കാ​വ് വേ​ലാ​ഘോ​ഷ​ത്തി​നി​ടെ ന​ട​ന്ന അ​ടി​പി​ടി​യാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. അ​മ്പ​ല​പ്പ​റ​മ്പി​ലേ​ക്ക് ക​യ​റു​ന്ന സ​മ​യ​ത്തെ ചൊ​ല്ലി വൈ​ക്ക​ത്തൂ​ർ-​താ​ഴെ​അ​ങ്ങാ​ടി പ​ടി​ഞ്ഞാ​റ​ക്ക​ര ദേ​ശ​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ വൈ​ക്ക​ത്തൂ​ർ മൈ​ലാ​ടി​കു​ന്ന് സ്വ​ദേ​ശി ഗോ​പി​നാ​ഥി​നെ (42) വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പൈ​ങ്ക​ണ്ണൂ​ർ, താ​ഴ​ങ്ങാ​ടി, പാ​ണ്ടി​ക​ശാ​ല സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത്ത് ലാ​ൽ (29), ടി.​കെ. ര​തീ​ഷ് കു​മാ​ർ (28), കെ.​കെ. സു​ബി​ൻ (31), ശ​ര​ത്ത് ശ​ശി (28), സ​ന​ൽ (23), സൂ​ര​ജ് (23), ശ്രീ​നാ​ഥ് (20), എം.​പി. ശ​ര​ൺ, പ്ര​ണ​വ് ( 26), സു​ബി​ൻ രാ​ജ് (20), സ​ജി​ത് (25), ര​തീ​ഷ് (27), മു​ഹ​മ്മ​ദ് ഫ​വാ​സ് (21), മു​ഹ​മ്മ​ദ് നി​ഹാ​ൽ (21), മോ​ഹ​ൻ​ദാ​സ് (47), ശ​ര​ത്കു​മാ​ർ (30), ഷി​ബി​ൻ ദാ​സ് (20) എ​ന്നി​വ​രെ​യാ​ണ് വ​ളാ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala crimeMalappuram News
News Summary - Stabbing incident during festival: 17 people arrested
Next Story