Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅ​ശ്ലീ​ല വി​ഡി​യോ...

അ​ശ്ലീ​ല വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഘം അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​ശ്ലീ​ല വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഘം അ​റ​സ്റ്റി​ൽ
cancel

ഷാ​ർ​ജ: ഓ​ൺ​ലൈ​നി​ലൂ​ടെ അ​ശ്ലീ​ല വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഘ​ത്തെ ഷാ​ർ​ജ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. അ​ശ്ലീ​ല പ്ര​വൃ​ത്തി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്രോ​ത്സാ​ഹി​പ്പി​ച്ച​തി​നാ​ണ് ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​യ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സാ​മൂ​ഹി​ക ധാ​ർ​മി​ക​ത​യെ അ​നാ​ദ​രി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഷാ​ർ​ജ പൊ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ക്കു​ന്ന വി​ഡി​യോ​ക്കെ​തി​രെ​യും പ്ര​തി​ക​ൾ​ക്കെ​തി​രെ​യും താ​മ​സ​ക്കാ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​തോ​റി​റ്റി ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്തു.

താ​മ​സ​ക്കാ​ർ​ക്ക് മാ​ന്യ​വും സു​ര​ക്ഷി​ത​വു​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​നാ​ണ് ഷാ​ർ​ജ പൊ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം പ​രാ​തി ന​ൽ​കി​യ​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ഷാ​ർ​ജ പൊ​ലീ​സി​ന്റെ വെ​ബ്‌​സൈ​റ്റി​ലെ ‘ഹാ​രി​സ്’ എ​ന്ന സേ​വ​ന​ത്തി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spreadobscene videoarrest
News Summary - spread obscene video
Next Story