പത്തനംതിട്ടയിൽ സ്പാ ജീവനക്കാരിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു
text_fieldsപത്തനംതിട്ട: ഗുണ്ടാ പിരിവ് നൽകാൻ തയ്യാറാവാത്തതിനെ തുടർന്ന് യുവതിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയായ സുബിന്‍ അലക്സാണ്ടറും സംഘവും ചേര്‍ന്ന് സ്പായില്‍ എത്തി കൂട്ട ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം നടന്നത്.
സംഭവത്തിൽ ‘മരണം സുബിൻ’ എന്ന സുബിൻ അലക്‌സാണ്ടറും മൂന്നുപേരും അറസ്‌റ്റിലായി. കേസിൽ ആകെ ആറ് പ്രതികളാണ് ഉള്ളത്. മൂന്ന് പ്രതികൾ ഒളിവിലാണ്.
ഇവർ സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. തൃശൂർ സ്വദേശിയായ ഉടമ 10,000 രൂപ നൽകാമെന്ന് ഇവരോട് പറഞ്ഞു. ആ പണം പോരെന്ന് പറഞ്ഞാണ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സുബിനും സംഘവും ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

