Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; പ്രതി പിടിയിൽ

text_fields
bookmark_border
സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; പ്രതി പിടിയിൽ
cancel
camera_alt

ശരത് പ്രസാദ്

തിരൂർ: സ്പായുടെ മറവിൽ രാസലഹരികൾ നൽകി പെൺവാണിഭം നടത്തിയ കേസിൽ സ്പാ നടത്തിപ്പുകാരൻ തിരൂർ പൊലീസിന്റെ പിടിയിൽ. തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തുന്ന വെട്ടത്തുകാവ് കാട്ടിപറമ്പിൽ ശരത് പ്രസാദ് (29) ആണ് അറസ്റ്റിലായത്.

സ്ത്രീകളെ സ്നേഹംനടിച്ച് വശീകരിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി രാസലഹരി നൽകി മറ്റുള്ളവർക്ക് പീഡനത്തിന് എത്തിച്ചുകൊടുത്ത കേസിലാണ് അറസ്റ്റ്. പീഡനത്തിനിരയാവുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും നഗ്ന വിഡിയോകൾ ചിത്രീകരിക്കുകയും പിന്നീട് അത് കാണിച്ച് അവരെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയുമാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതി കേരളത്തിന് പുറത്ത്, ബാംഗ്ലൂർ, കർണാടക, തമിഴ്നാട്, തിരുച്ചി, നാഗ്പുർ എന്നിവിടങ്ങളിലെ വിവിധ സ്പായിൽ ജോലി ചെയ്ത് പരിചയമുള്ള ആളാണ്.

പീഡനത്തിനിരയായ സ്ത്രീയുടെ പരാതിപ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ തിരൂർ സബ് ഇൻസ്പെക്ടർമാരായ മിഥുൻ, അനുഷ, ഇക്ബാൽ, നസീർ തിരൂർക്കാട്, എസ്.സി.പി.ഒ അരുൺ ചോലക്കൽ, ടോണി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Spa Operator Arrested in Tirur for Running Prostitution Ring
Next Story