കൊച്ചി സ്പായിലെ കൂട്ടബലാത്സംഗം; യുവതി ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ
text_fieldsസ്പാ ബലാത്സംഗ കേസിൽ കളമശ്ശേരി പൊലീസ് പിടികൂടിയ ശരണ്യ ശശി, സഞ്ജയ്
കളമശ്ശേരി: സ്പായിൽ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ പൊലീസ് പിടിയിലായി. തൃശൂർ പറപ്പുക്കര, മൂത്രത്തിക്കര, വടേരിയാറ്റിൽ വി.എസ്. സഞ്ജയ് (20), ആലപ്പുഴ മാരാരിക്കുളം കഞ്ഞിക്കുഴി പനമ്പട പുത്തൻവീട്ടിൽ ശരണ്യ ശശി (30) എന്നിവരാണ് പിടിയിലായത്.
ഒളിവിലായിരുന്ന ഇരുവരും വയനാട് പുൽപ്പള്ളിയിൽ ബസ് ഇറങ്ങി നടന്നുനീങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രിയാണ് പിടികൂടിയത്. ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് 1.55ഓടെ ഇരുവരെയും മുഖം മറിച്ച് കളമശ്ശേരി സ്‌റ്റേഷനിൽ എത്തിച്ചു. സംഭവം നടന്ന വട്ടേക്കുന്നത്തെ ലോഡ്ജിലെത്തിച്ച് തെളിവെടുപ്പും നടത്തി.
ഇടപ്പള്ളി ഉണിച്ചിറ കേന്ദ്രമായി പ്രവർത്തിച്ചുവന്ന സ്പാ ഉടമയായ ആലപ്പുഴ കാർത്തികപ്പിള്ളി, ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഇവരെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. സ്ഥാപനം പൊലീസ് അടച്ചുപൂട്ടിയിരുന്നു.
മഞ്ഞുമലയുടെ അറ്റം മാത്രം -എ.പി.പി
കളമശേരി: സ്പാകൾ സെക്സും ലഹരിയും ചേരുന്ന ഇടങ്ങളായി മാറുന്നുവെന്നും ഇപ്പോൾ വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും എ.സി.പി ബിജോയ് ചന്ദ്രൻ പറഞ്ഞു. ചില ഗുണ്ടകളുടെ സഹായം തേടുന്നു. അതും അന്വേഷണ പരിധിയിൽ കൊണ്ടുവരും. ബിരുദധാരിയായ ശരണ്യ രണ്ടുവർഷമായി സ്പാ മേഖലയിലുണ്ട്. പിടിയിലായവരിൽ ചിലർ നേരത്തെ പൊലീസിന്റെ നിരീക്ഷണത്തിലുള്ളവരാണ്. സ്പാ കേന്ദ്രീകരിച്ച് വിപുലമായ നിരീക്ഷണവും പരിശോധനയും ഉണ്ടാകും. മുമ്പത്തെ പോലെ പ്രവർത്തിക്കാൻ അനുവദിക്കില്ല. -സ്പായിൽ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പിടിയിലായ രണ്ട് പേരെ ചോദ്യം ചെയ്ത ശേഷം പുറത്തിറങ്ങിയ എ.സി.പി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

