സ്പായിലെ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ
text_fieldsമായ
തിരുവനന്തപുരം: കോവളത്തെ സ്പാ പീഡനക്കേസിൽ വനിത ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനിയും നഗരൂർ പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ മായയാണ് അറസ്റ്റിലായത്. ഇവരും നേരത്തെ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപും ചേർന്നാണ് കോവളത്തെ സ്പാക്കുവേണ്ടി പണം ചെലവഴിച്ചത്. ഇവരുടെ ബിനാമി ആയിരുന്നു പ്രതി സജിത്ത്. സ്പായിൽനിന്നുള്ള വരുമാനം മായയുടെ അക്കൗണ്ടിലേക്കും എത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
സ്പായിൽ ആന്ധ്ര സ്വദേശിനിയായ 16കാരിയെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കിയെന്ന കേസിൽ അറസ്റ്റിലാവുന്ന ആറാമത്തെ പ്രതിയാണ് മായ. പെൺകുട്ടിയുടെ ഇളയമ്മ, ഭർത്താവ്, സ്പാ ഉടമകളായ നിശാന്ത്, സജിത്ത്, അനുരൂപ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ റിമാൻഡിലാണ്.

