Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജ​ന്മ​ദി​നാഘോഷത്തിനിടെ വെ​ടി​വ​യ്പ്; എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
shooting
cancel

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. തെ​ക്ക​ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ ഗ്കെ​ബെ​ർ​ഹ​യി​ൽ കഴിഞ്ഞ ദിവസം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ന​ഗ​ര​ത്തി​ലെ വീ​ട്ടി​ൽ ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​ജ്ഞാ​ത​രാ​യ ര​ണ്ടു​പേ​ർ അ​തി​ഥി​ക​ൾ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​നു ​ശേ​ഷം ആ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ട്ടു. 51-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്ന വു​സും​സി ശി​ശു​ബ എ​ന്ന സ്ത്രീ​യും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പൊലീസ് കൂ​ട്ടി​ച്ചേ​ർ​ത്തു. തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ വർഷം, വിവിധ ബാറുകളിൽ നടന്ന വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ പൊലീസ് അന്വേഷണത്തിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - South Africa birthday party shooting: Eight killed in Gqeberha, Eastern Cape
Next Story