Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപാലക്കാട് മകൻ അമ്മയെ...

പാലക്കാട് മകൻ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി

text_fields
bookmark_border
പാലക്കാട് മകൻ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി
cancel
camera_alt

പ്രതീകാത്മക ചിത്രം

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. അരളികോണം സ്വദേശി രേഷി (55)യെയാണ് മകൻ രഘു (36) കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. രേഷിയെ ഹോളോബ്രിക്സ് ഉപയോ​ഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രഘു മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നയാളാണെന്ന് പൊലീസ് പറയുന്നു. രേഷിയുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലാണ്. ഏതാനും ദിവസങ്ങളായി ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നെന്നാണ് വിവരം. തുടർന്നാണ് പുലർച്ചെ ദാരുണ കൊലപാതകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - son killed his mother by hitting her on the head Palakkad
Next Story