Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ

text_fields
bookmark_border
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ
cancel

കൊല്ലം: മദ്യപിക്കാൻ പണം നൽകാത്തതിന് മകൻ അമ്മയെ വെട്ടിപ്പരിക്കേൽപിച്ചു. കൊല്ലം തേവലക്കര പടിഞ്ഞാറ്റകരയിലാണ് സംഭവം. കൃഷ്ണകുമാരി(52)യെയാണ് മകന്‍ മനു മോഹന്‍ വെട്ടിയത്. വെട്ടേറ്റ കൃഷ്ണകുമാരിയുടെ കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു.

മനു സ്ഥിരമായി മദ്യപിച്ചെത്തി കൃഷ്ണകുമാരിയെ മര്‍ദിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസ് എത്തിയാണ് പലപ്പോഴും പ്രശ്‌നം പരിഹരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ ആക്രമണമാണ് പരിധിവിട്ടത്.

മനു മദ്യപിക്കാന്നായി പണം ചോദിച്ചപ്പോള്‍ കൃഷ്ണകുമാരി നല്‍കിയിരുന്നില്ല. പിന്നാലെ വീട്ടില്‍ നിന്ന് പോയ മനു മദ്യപിച്ചെത്തി കൃഷ്ണകുമാരിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ നാട്ടുകാരാണ് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മനു മോഹനെതിരെ വധശ്രമത്തിനടക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - son-attacked-mother-at-kollam-police-registered-case-murder-attempt
Next Story