മാതാവിനെ ഉപദ്രവിക്കുന്നത് ചോദ്യംചെയ്ത മകനെ വെട്ടി; പിതാവ് അറസ്റ്റിൽ
text_fieldsഅബ്ദുല്ല
പെരിന്തല്‍മണ്ണ: മാതാവിനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ മകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റ് ചെയ്തു.
അങ്ങാടിപ്പുറം പരിയാപുരം പട്ടിക്കുന്ന് കല്ലടി വീട്ടില്‍ അബ്ദുല്ലയെയാണ് (51) പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയത്. ഒക്ടോബര്‍ 28ന് രാത്രി എട്ടോെടയാണ് സംഭവം. പട്ടിക്കുന്നിലെ വീട്ടിലേക്ക് വന്ന പ്രതി മടവാള് കൊണ്ട് മകന് അയൂബിനെ (19) വെട്ടുകയായിരുന്നു. ഇടതുചെവിക്ക് സമീപം കഴുത്തിൽ വെട്ടേറ്റ അയൂബിെന ഗുരുതര പരിക്കോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിയെ പെരിന്തല്‍മണ്ണയിലെ ബാര്‍ പരിസരത്തുനിന്നാണ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിെൻറയും എസ്.ഐ സി.കെ. നൗഷാദിെൻറയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.