വയോധികയുടെ വാരിയെല്ല് ചവിട്ടിയൊടിച്ച മകൻ അറസ്റ്റിൽ
text_fieldsപ്രതി ബൈജു
മുളങ്കുന്നത്തുകാവ് (തൃശൂർ): വയോധികയെ മർദിക്കുകയും വാരിയെല്ല് ചവിട്ടിയൊടിക്കുകയും ചെയ്ത കേസിൽ മകൻ അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് അരിങ്ങഴിക്കുളത്ത് കോരംകുന്നത്ത് അക്കന്റെ ഭാര്യ തങ്കയെ (70) മർദിച്ച കേസിൽ മകൻ ബൈജുവിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് തലേന്നാണ് സംഭവം. കുറച്ചുനാളുകളായി കരുമത്രയിൽ താമസിക്കുന്ന ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടിൽ വന്ന് അടിയുണ്ടാക്കുന്നതും പതിവാണ്. ഇതുസംബന്ധിച്ച് തങ്ക മൂന്നുതവണ പൊലീസിൽ പരാതി നൽകിയിരുന്നു. ബൈജുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നൽകി പറഞ്ഞയക്കുകയാണ് പതിവ്.
മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.പി. ജോയിയുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ. രാജൻ, അസി. സബ് ഇൻസ്പെക്ടർ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

