പിതാവിനെ മർദിച്ച കേസിൽ മകൻ അറസ്റ്റിൽ
text_fieldsഉമ്മർ
പാണ്ടിക്കാട്: പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ മകനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്രശ്ശേരി ഒടോമ്പറ്റ സ്വദേശി മേലേതിൽ ഉമ്മറിനെയാണ് (46) അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പിടിച്ചുമാറ്റാൻ ചെന്ന ഉമ്മറിെൻറ പിതൃസഹോദരൻ ഇബ്രാഹിം കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. മദ്യപിച്ച് വീട്ടിലെത്തിയ ഉമ്മർ പിതാവായ അബൂബക്കറിനെ മർദിക്കുകയായിരുന്നു. പിടിച്ചു മാറ്റുന്നതിനിടെ കുഴഞ്ഞുവീണ ഇബ്രാഹിമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാട്ടുകാർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ പാണ്ടിക്കാട് പൊലീസ് ഉമ്മറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മുമ്പും അടിപിടി കേസുകളിൽ ഉൾപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.