Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യപിച്ചെത്തിയ മകന്റെ...

മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം: മകൻ പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
father killed by son
cancel

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അച്ഛൻ മരിച്ചു. മക്കിനിയാട്ട് ശശിധരൻ (66) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ അഭിരാമിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 1.45-ഓടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനാണ് അഭിരാമെന്ന് പൊലീസ് പറയുന്നു. സംഭവദിവസവും മദ്യപിച്ചെത്തി വീട്ടിൽ തർക്കമുണ്ടാക്കുകയും, ഇതിനിടയിൽ ശശിധരന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചോദ്യം ചെയ്യലിൽ അഭിരാം ലഹരിക്ക് അടിമയാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിലവിൽ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsFather DeathPoliceSon killed father
News Summary - kozhikode-son-arrested-after-drunken-attack-leaves-father-dead
Next Story