പിതാവിനെയും പിതൃസഹോദരനെയും മർദിച്ച മകനും സുഹൃത്തുക്കളും അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
വിതുര: പിതാവിനെയും പിതൃസഹോദരെനെയും ക്രൂരമായി മർദിച്ച മകനും സുഹൃത്തുക്കളും അറസ്റ്റിൽ. പൊടിയക്കാല സെറ്റിൽമെൻറിൽ നിഥിൻ അശോകൻ, രാജീവ് (21), അരവിന്ദ് (24) എന്നിവരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്നു മൂവർ സംഘം. നിഥിന്റെ പിതാവായ അശോകനെ രാജീവ് മർദിക്കുന്നത് കണ്ടുപിടിച്ചു മാറ്റാനെത്തിയതായിരുന്നു സഹോദരനായ ബാബു കാണി.
എന്നാൽ, ഇരുവരെയും മൂന്ന് യുവാക്കളും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ വിതുര എസ്.ഐ എസ്.എൽ. സുധീഷ്, സതികുമാർ, സുരേന്ദ്രൻ, ജസീൽ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.