Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകള്ളക്കടത്ത്:...

കള്ളക്കടത്ത്: അഞ്ചുപേര്‍ അറസ്റ്റില്‍, പിടിയിലായത് കടത്തുകാരനും കവർച്ച ചെയ്യാനെത്തിയവരും

text_fields
bookmark_border
smugglers 9o878765
cancel
camera_alt

1. കി​ര​ണ്‍ 2. മു​ഹ​മ്മ​ദ് അ​നീ​സ് 3. കെ.​വി. റി​യാ​സ് 4. കെ. ​പ്ര​സാ​ദ് 5. എം.​വി. ഗ​രീ​ഷ്

കൊ​ണ്ടോ​ട്ടി: ക​സ്റ്റം​സി​നെ വെ​ട്ടി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​വും ഐ​ഫോ​ണു​ക​ളും ക​ട​ത്തി​യ യു​വാ​വി​നെ​യും ഇ​യാ​ളി​ല്‍നി​ന്ന് സ്വ​ർ​ണം ക​വ​ര്‍ച്ച ചെ​യ്യാ​നെ​ത്തി​യ സം​ഘ​ത്തെ​യും ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​ത്തു​നി​ന്ന് പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി. ഷാ​ർ​ജ​യി​ല്‍നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് ന​ടു​വി​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​നീ​സാ​ണ് (19) നി​യ​മ​വി​രു​ദ്ധ​മാ​യി 54 ഗ്രാം ​സ്വ​ര്‍ണം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. ഇ​യാ​ളി​ല്‍നി​ന്ന് സ്വ​ർ​ണം ക​വ​രാ​ന്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ​ത്തി​യ ക​ണ്ണൂ​ര്‍ ധ​ർ​മ​ടം സ്വ​ദേ​ശി കെ.​വി. റി​യാ​സ് (26), ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി എം.​വി. ഗ​രീ​ഷ് (31), ത​ല​ശ്ശേ​രി ക​തി​രൂ​ര്‍ സ്വ​ദേ​ശി കെ. ​പ്ര​സാ​ദ് (43), ത​ല​ശ്ശേ​രി സ്വ​ദേ​ശി കി​ര​ണ്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​നീ​സി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ നാ​ലം​ഗ സം​ഘം എ​ത്തി​യ​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ പു​റ​ത്തി​റ​ങ്ങി​യ അ​നീ​സി​നെ​യും നാ​ലം​ഗ സം​ഘ​ത്തെ​യും പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​നീ​സ് ന​ല്‍കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​വ​ര്‍ച്ച സം​ഘം വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ​ത്തി​യ​തെ​ന്നും സൂ​ച​ന​യു​ണ്ട്. അ​ഞ്ചു​പേ​രെ​യും മ​ഞ്ചേ​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

സ്വ​ർ​ണ​വും ഫോ​ണു​ക​ളും ക​ട​ത്താ​ന്‍ യാ​ത്രി​ക​നെ ഉ​പ​യോ​ഗി​ച്ച​വ​ര്‍ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smuggling
News Summary - Smuggling: Five arrested
Next Story