കാറിൽ മാരകായുധങ്ങളുമായെത്തിയ മൂന്നുപേരെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു
text_fieldsവിഴിഞ്ഞം: കാറിൽ മാരകായുധങ്ങളുമായെത്തിയ മൂന്നുപേരെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലിയൂർ പാലപ്പൂര് സി.എസ്.ഐ പള്ളിക്കു സമീപം നടത്തട്ട് വിള വീട്ടിൽ പാലപ്പൂര് മനു എന്ന മനുകുമാർ (29), പാലപ്പൂർ നെടിയവിള വീട്ടിൽ ഉണ്ണി (34), പുഞ്ചക്കരി മണ്ണക്കല്ലുവിളയിൽ ആഷിക് (23) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വെളുപ്പിന് മുട്ടയ്ക്കാടിനു സമീപം നടത്തിയ വാഹനപരിശോധനക്കിടെ, അമിതവേഗത്തിലെത്തിയ കാർ തടഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങിയോടി.
ഡ്രൈവർ ആഷിക്കിനെ പിടികൂടി നടത്തിയ വിശദ ചോദ്യം ചെയ്യലിലാണ് വാഹനത്തിൽനിന്ന് ഓടിരക്ഷപ്പെട്ടത് മനുവും കൂട്ടാളികളുമാണെന്നറിഞ്ഞത്. തുടർന്ന്, നടന്ന തിരച്ചിലിലാണ് മനുവും ഉണ്ണിയും പിടിയിലായത്. പിസ്റ്റൾ, വടിവാൾ, വെട്ടുകത്തി, കത്തി, രണ്ടു മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

