മാലിന്യത്തിനൊപ്പം കണ്ടെത്തിയ അസ്ഥികൂടം; മെഡിക്കൽ വിദ്യാർഥി പഠനശേഷം സൂക്ഷിച്ചിരുന്നതെന്ന്
text_fieldsപാലാ: മുരിക്കുംപുഴയിൽ കണ്ടെത്തിയ മനുഷ്യാസ്ഥികൂടത്തിെൻറ ഭാഗങ്ങൾ മെഡിക്കൽ വിദ്യാർഥി പഠനശേഷം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ്.പഠനശേഷം വീട്ടിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന അസ്ഥികൂടങ്ങൾക്കൊപ്പം വീട്ടുകാർ പ്ലാസ്റ്റിക് മാലിന്യങ്ങളുമിട്ടിരുന്നു. പിന്നീട് ആക്രി വസ്തുക്കൾ വിൽക്കുന്നവർക്ക് ഇത് കൈമാറിയപ്പോൾ ഈ ചാക്ക് കെട്ടും ഉൾപ്പെടുകയായിരുന്നു.
ആക്രിക്കച്ചവടക്കാർ ചാക്കിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിമാറ്റിയശേഷം അസ്ഥികൂടത്തിെൻറ ഭാഗങ്ങൾ മാലിന്യം ഇടുന്നിടത്ത് തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അസ്ഥികൂടം തള്ളിയത് സംബന്ധിച്ച് കേസെടുക്കുന്ന കാര്യം പരിശോധിച്ചുവരുകയാണെന്ന് പാലാ സി.ഐ കെ.പി. ടോംസൺ പറഞ്ഞു. മൃതദേഹത്തെ മനഃപൂർവം അപമാനിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞാൽ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

