Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാവടിയില്‍ കണ്ടെത്തിയ...

മാവടിയില്‍ കണ്ടെത്തിയ അസ്ഥികൂടം സു​രേ​ഷി​േ​ൻ​റ​തെന്ന്​, കര്‍മം നടത്താനൊരുങ്ങി ബന്ധുക്കള്‍

text_fields
bookmark_border
suresh
cancel
camera_alt

സു​രേ​ഷ്

നെ​ടു​ങ്ക​ണ്ടം: മാ​വ​ടി​യി​ല്‍ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം ര​ണ്ടു​വ​ര്‍ഷം മു​മ്പ്്് കാ​ണാ​താ​യ മാ​വ​ടി പ​ള്ളേ​ന്തി​ല്‍ സു​രേ​ഷി​േ​ൻ​റ​താ​​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​ന്ത്യ​ക​ര്‍മ​ങ്ങ​ള്‍ ന​ട​ത്താ​നൊ​രു​ങ്ങി ബ​ന്ധു​ക്ക​ള്‍. തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ല്‍ കു​ട്ടി​ക​ളെ കൊ​ണ്ട് ബ​ലി​യി​ട്ട്്് ക​ര്‍മം ചെ​യ്ത് ഭ​സ്മം പു​ണ്യ​ന​ദി​യ​ലൊ​ഴു​ക്കാ​നാ​ണ് നീ​ക്കം.

2019 സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​നാ​ണ്​ സു​രേ​ഷി​നെ കാ​ണാ​താ​യ​ത്. കാ​ര്യ​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നാ​ൽ സു​രേ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞി​രു​ന്നു. 2020 മേ​യ് അ​ഞ്ചി​ന്​ ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം സു​രേ​ഷി​േ​ൻ​റ​താ​ണെ​ന്ന്്് പൊ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത് ബു​ധ​നാ​ഴ്ച​യാ​ണ്.

ഒ​രു സം​ഘ​ട​ന ന​ട​ത്തി​വ​ന്ന ഓ​ണ ചി​ട്ടി വീ​തി​ക്കു​ന്ന സ​മ​യ​ത്ത്് ല​ക്ഷ​ങ്ങ​ളു​ടെ കു​റ​വ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ചി​ല അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. തു​ട​ര്‍ന്നാ​ണ് സു​രേ​ഷി​നെ കാ​ണാ​താ​കു​ന്ന​ത്. എ​ട്ടു​മാ​സ​ത്തി​ന്​ ശേ​ഷം ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ല്‍ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. 2020 മേ​യ് അ​ഞ്ചി​ന് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി 16 മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewsSkeleton
News Summary - Skeleton by Suresh: Relatives ready to perform karma
Next Story